മെൽബൺ ∙ ഓസ്‌ട്രേലിയയിൽ മലയാളികൾ ഏറ്റവും അധികം തിങ്ങിപ്പാർക്കുന്ന മെൽബണിലെ ക്ലയ്‌ഡിൽ അതിമനോഹരമായി ക്ലയ്ഡ് മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങൾ നടന്നു. മുൻമന്ത്രി ജയ്സൺവുഡ് എംപി, ബ്രാഡ് ബാറ്റിൻ എംപി എന്നിവർ മുഖ്യ അതിഥികളായിരുന്നു.
വിഭവസമൃദ്ധമായ ഓണസദ്യയും നിരവധി കലാപരിപാടികളും ,ചെണ്ടമേളവും പുലികളിയുമെല്ലാം ആഘോഷത്തിന് മാറ്റുകൂട്ടി. പ്രസിഡന്റ് ബേസിൽ ജോസഫ് ,സെക്രട്ടറി പ്രാചീഷ് നീലിയത്തു തുടങ്ങിയവർ ഓണാശംസകൾ നേർന്നു. ട്രഷറർ നിവിൻ നന്ദി പറഞ്ഞു. മാവേലിയായി വേഷമിട്ട ഷിജു ഓണാശംസകൾ നേർന്നു. കമ്മറ്റി അംഗങ്ങളായ സ്മിന്റോ, വിനോയ്, ജോയി, വിനയ്, സിജോ, സോജി എന്നിവർ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകി.