QLD : വയനാടിന് കൈത്താങ്ങാകാൻ ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റീസ് ഇൻ ക്വീൻസ്ലാന്റും (FICQ), ഫെഡറേഷൻ ഓഫ് മലയാളി കമ്മ്യൂണിറ്റീസ് ഇൻ ക്വീൻസ്ലാന്റും (FOMAQ) സംയുക്തമായി ആരംഭിച്ചിരിക്കുന്ന “Fundraising Lunch for Wayanad Landslide Relief“ ഫണ്ട് ശേഖരണത്തിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷൻ (SMA) അറിയിച്ചു.
ഭാരതത്തിൽ തന്നെ ഏറ്റവും വലിയ ദേശീയ ദുരന്തമായി മാറിയ വയനാടിന് വേണ്ടി ലോകമെമ്പാടു നിന്നും സഹായഹസ്തമൊഴുകുന്നുണ്ടെങ്കിലും അവിടുത്തെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ സഹായം ആവശ്യമാകുമെന്ന തിരിച്ചറിവിലാണ് എഫ് ഐ സി ക്യുവിന്റെയും ഫോമാക്ന്റെയും ഫണ്ട് ശേഖരണവുമായി മുന്നോട്ട് പോകുന്നത്.
ഫണ്ട് ശേഖരണാർത്ഥം നടക്കുന്ന “Fundraising Lunch for Wayanad Landslide Relief“ എന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വയനാട് ദുരന്തത്തിൻ്റെ ഗൗരവം കണക്കിലെടുത്തു കൊണ്ട് ക്യൂൻസിലാൻഡിലെ നിരവധി അസോസിയേഷനുകളും മലയാളി കൂട്ടായ്മകളും ഇതിനോടകം തന്നെ അവരാൽ കഴിയുന്ന സഹായം ചെയ്തു കഴിഞ്ഞു.
അസോസിയേഷനുകളും കൂട്ടായ്മകളും വയനാടിന് വേണ്ടിയുള്ള ധനശേഖരണം നടത്തുന്നതിനാലും, എല്ലാ മലയാളി അസോസിയേഷനുകളുടെയും ഓണാഘോഷം പരിപാടികൾ സമാപിക്കുവാൻ കാത്തിരുന്നതിനാലുമാണ് ഈ പദ്ധതി വൈകിയതെന്ന് ഫണ്ട് റൈസിങ്ങുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സദ്യയ്ക്കുള്ള ടിക്കറ്റുകൾ വാങ്ങി നിങ്ങളും നിങ്ങളുടെ കുടുംബവും ഈ ധനശേഖരണത്തിൽ പങ്കാളികളാകണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും ലിങ്കിൽ ക്ലിക്ക് ചെയ്ത് സംഭാവനകൾ നൽകാവുന്നതാണ്,എല്ലാവരുടെയും സഹായവും പിന്തുണയും അഭ്യർത്ഥിച്ചുകൊള്ളുന്നതായും എസ് എം എ മാനേജിംഗ് കമ്മിറ്റി അറിയിച്ചു.
https://events.emalayali.com.au/event/fundraising-lunch-wayanad/
Event Location: Australian International Islamic College, 724 Blunder Rd, Durack QLD 4077*
Event Date & Time: 13 October, 2024 11:00 am – 3:00 pm
കൂടുതൽ വിവരങ്ങൾക്ക്:
Preethi Suraj & Krishnan Menon
On behalf of the Federation of Indian Communities in Queensland (FICQ)
Prathap Lakshmanan
On behalf of the Federation of Malayalee Communities in Queensland (FOMAQ)