അബൂദാബി: അബൂദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ രൂപകല്പന തെരഞ്ഞെടുത്ത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്. ക്ഷേത്രത്തിന്റെ ചുമതലയുള്ള ബ്രഹ്മവിഹാരിദാസ് സ്വാമിയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. രണ്ട് രൂപകല്പനകള് ക്ഷേത്രത്തിനായി തയ്യാറാക്കിയിരുന്നു. അവയില്‍ മികച്ചത് തെരഞ്ഞെടുത്തത് ശൈഖ് മുഹമ്മദ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ അന്തരിച്ച ആത്മീയ നേതാവ് പ്രമുഖ് സ്വാമി മഹാരാജിന്റെ അനുസ്മരണ ചടങ്ങിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
2015 ആഗസ്ററിലാണ് യുഎഇ സര്‍ക്കാര്‍ അബൂദാബിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഭൂമി അനുവദിച്ചത്. 13.5 ഏക്കര്‍ ഭൂമിയാണ് ക്ഷേത്ര നിര്‍മാണത്തിന് കൈമാറിയത്. പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്താന്‍ 13.5 ഏക്കര്‍ ഭൂമി കൂടി പിന്നീട് അനുവദിച്ചു. യുഎഇ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് അന്നത്തെ അബൂദാബി കിരീടാവകാശിയും ഇപ്പോഴത്തെ പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ഭൂമി കൈമാറിയത്.
2018ല്‍ ബാപ്സ് പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം ശൈഖ് മുഹമ്മദിനെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തി കാണുകയും ക്ഷേത്രത്തിന്റെ രണ്ട് പ്ലാനുകള്‍ കാണിക്കുകയും ചെയ്തു. ഇതില്‍ നിന്നും മികച്ച രൂപകല്പനയാണ് ശൈഖ് മുഹമ്മദ് തെരഞ്ഞെടുത്തത്.
Story Highlights: First Hindu Temple in Abu Dhabi; The design was chosen by the President of the UAE