WA : Yonex U17, U13 നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ബല്ലാരറ്റിൽ സമാപനം.ബാഡ്മിന്റൺ ദേശീയ ചാമ്പ്യൻഷിപ്പിൽ വെസ്റ്റേൺ ഓസ്ട്രേലിയ രണ്ടാം സ്ഥാനം കരസ്തമാക്കിയപ്പോൾ Yonex U17 ദേശീയ വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ വെസ്റ്റേൺ ഓസ്ട്രേലിയയുടെ റോഷൻ ജോസഫ് ബിജു അണ്ടർ 17 ലെ ട്രിപ്പിൾ ക്രൗൺ ചാമ്പ്യനായി.
ആൺകുട്ടികളുടെ സിംഗിൾസ്, ആൺകുട്ടികളുടെ ഡബിൾസ്, മിക്‌സഡ് ഡബിൾസ് വിഭാഗങ്ങളിലാണ് റോഷൻ ജോസഫിന്റെ സുവർണ നേട്ടം.ബോയ്‌സ് ഡബിൾസ് ജേതാക്കളായ തിയറി ലിംഗുമായും (WA- ബാഡ്മിന്റൺ പ്ലേയർ ) മിക്‌സഡ് ഡബിൾസിൽ ഫെയ് ഹുവോയുമായുമാണ് (NSW) റോഷൻ ഗോൾഡ് മെഡൽ പങ്കിട്ടത് .2024ലെ U17 സ്‌പോർട്‌സ്മാൻഷിപ്പ് അവാർഡിന് അർഹനായതും റോഷനാണ്.