മെല്‍ബണ്‍: കൂട്ടുകാർക്കിടയില്‍ താരമാണ് പെസ്റ്റോ എന്ന കുട്ടി പെൻഗ്വിൻ . സമൂഹമാധ്യമങ്ങളില്‍ വൈറലാണവൻ. ഒമ്ബത് മാസം പ്രായമുള്ള പെസ്റ്റോ തന്റെ ഭാരം കാരണമാണ് വൈറലായിരിക്കുന്നത്.
22.5 കിലോ (49.6 പൗണ്ട്)യാണ് പെസ്റ്റോയുടെ തൂക്കം. മെല്‍ബണിലെ തന്നെ ഏറ്റവും വലിയ കുട്ടി പെൻഗ്വിനാണ് പെസ്റ്റോ.ഹെല്‍ത്തി ഡയറ്റിന്റെ ഭാഗമായി പെസ്റ്റോ ഒരു ദിവസം 25 മത്സ്യങ്ങളെയാണ് കഴിക്കുക. പെസ്റ്റോയുടെ മാതാപിതാക്കളായ ടാംഗോയുടെയും ഹഡ്സണിന്റെയും ഭാരം 11 കിലോഗ്രാം മാത്രമാണെന്ന് അക്വേറിയം കീപ്പർ മൈക്കേല സ്മെയില്‍ പറഞ്ഞു-. “പെസ്റ്റോ ജനിച്ചപ്പോള്‍ 200 ഗ്രാം (0.44 പൗണ്ട്) ആയിരുന്നു ഭാരം.