ബ്രിസ്ബെയിൻ : വടംവലി മത്സരത്തിൽ പതിനഞ്ചാം കിരീടം നേടിയതിന്റെ ആഘോഷവുമായി ബ്രിസ്ബെയിൻ സെവൻസ്. ഒക്ടോബർ 12നാണ് ബ്രിസ്ബെയിൻ സെവൻസിന്റെ നേതൃത്വത്തിൽ ‘ഗാല ഡിന്നർ ‘ പരിപാടി സംഘടിപ്പിക്കുന്നത്.വൈകിട്ട് 5 മണി മുതൽ രാത്രി 11 മണി വരെയുള്ള ആഘോഷപരിപാടിയിൽ ത്രീ കോഴ്സ് ഡിന്നറും അൺലിമിറ്റഡ് ഡ്രിങ്ക്സുമാണ് ഒരുക്കിയിട്ടുള്ളത്. ആഹ്ലാദ നിമിഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ ഡിജെ നൈറ്റും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. സീറ്റുകൾ പരിമിതം ആണെന്നും ഫാമിലിക്ക് 100 ഡോളറും അഡൾട്ടിന് 50 ഡോളറുമാണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്ക്
brisbanesevens@gmail.com