തിയേറ്റർ റിലീസിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ടൈറ്റാനിക്’ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങി നിര്‍മ്മാതാക്കള്‍. എന്നാല്‍ ചിത്രം മുന്‍പ് തിയറ്ററുകളില്‍ കണ്ടിട്ടുള്ളവര്‍ക്കുപോലും പുതിയ അനുഭവം പകരുന്ന തരത്തിലാണ് സിനിമ എത്തുക. കാരണം 4കെ 3ഡിയിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം എത്തുന്നത്. പുതിയ ട്രെയ്ലറും അണിയറക്കാര്‍ പുറത്തുവിട്ടു.
1997ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഇപ്പോള്‍ തിയറ്ററുകളിലുള്ള ‘അവതാര്‍ ദ് വേ ഓഫ് വാട്ടറി’ന്റെ സംവിധായകന് ജെയിംസ് കാമറൂണ്‍ ആണ്. തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെ.
#Titanic revient sur grand écran en versions remasterisées 3D et 4K, dès le 8 février au cinéma. pic.twitter.com/eqq7IFFTPr
— 20th Century Studios FR (@20thCenturyFR) January 10, 2023
വാലെന്റൈൻസ് ഡേയ്ക്ക് മുൻപ് ഫെബ്രുവരി 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. 11 ഓസ്കര് അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണിത്. റിലീസിന്റെ 25-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോഴും ലോകത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ട് ‘ടൈറ്റാനിക്’.
STORY HIGHLIGHTS: Titanic movie remastered in 4k 3d to hit theatres soon