മെൽബൺ: ഓസ്ട്രേലിയയിലെ സൂപ്പർമാർക്കറ്റിങ് ശൃഖലകളായ കോൾസിനും വൂൾവർത്തിനുമതിരെ നിയമനടപടിയുമായി ഓസ്ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ, ഡിസ്കൗണ്ട് ക്യാമ്പെയിനുകളെന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
കോൾസ് ‘ഡൗൺ ടൗൺ’ എന്ന പേരിലും വൾവർത്ത് ‘പ്രൈസസ് ഡ്രോപ്പ്ഡ്’ എന്ന പേരിലുമാണ് ഈ ഡിസ്കൗണ്ട് കാമ്പയിനുകൾ നടത്തുന്നത്. എന്നാൽ യഥാർത്ഥ വില പെരുപ്പിച്ച് കാട്ടിയതിന് ശേഷമാണ് വിലക്കുറവുകൾ നൽകുന്നതെന്നാണ് പുതിയ റിപ്പോർട്ട്. ഉപഭോക്ത്യ സംരക്ഷണ നിയമം ലംഘിച്ചു എന്ന് ആരോപിച്ച് ഓസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ രണ്ട് സൂപ്പർമാർക്കറ്റുകൾക്കെതിരെയും നിയമ നടപടി ആരംഭിച്ചു.
കോൾസിലെ 245 ഓളം ഉൽപ്പന്നങ്ങളുടെ 15 മാസത്തെ വിലയും വൂൾവർത്തിലെ 265 ഓളം ഉൽപ്പന്നങ്ങളുടെ 20 മാസത്തെ വിലയും അവലോകനം ചെയ്തതിന് ശേഷമാണ് കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മിഷൻ്റെ ഈ നടപടി, സാധനങ്ങളുടെ വില കൃത്യമമായി വർധിപ്പിച്ചതിന് ശേഷം കുറച്ചതായി പരസ്യം ചെയ്യുന്നെന്ന് കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ അധ്യക്ഷ ജിന കാഡ്‌സ്കോട്ലി പറഞ്ഞു.
ഡിസ്കൗണ്ട് പ്രൊമോഷനായി ഉൾപ്പെടുത്തുന്നതിന് മുമ്പ് ചില ഉൽപന്നങ്ങൾക്ക് ഇത്തരത്തിൽ മാറ്റം വരുത്തിയതായും കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ ആരോപിച്ചു. സൂപ്പർമാർക്കറ്റുകളുടെ സാധനങ്ങളുടെ വിലയുമായി ബന്ധപ്പെട്ട സെനറ്റ് സമിതിയുടെ അന്വേഷണത്തിന് പിന്നാലെയാണ് ഓസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ്റെ ഈ നടപടി. അതേസമയം ആരോപണങ്ങൾ നിഷേധിച്ച് രണ്ട് സൂപ്പർമാർക്കറ്റുകളും രംഗത്തെത്തി.