പെർത്തിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ (ISWA) യുടെ സഹകരണത്തോടെ ഇന്ത്യാ ഗവണ്മെന്റിന്റെ വിദേശ രാജ്യങ്ങളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി നൽകുക എന്ന ഉദ്ദേശം ലക്ഷ്യം വെച്ച് ‘ഓപ്പൺ ഹൗസ് ‘ പ്രോഗ്രാം സെപ്റ്റംബർ 21 ശനിയാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്ഥലം : ഇന്ത്യൻ കമ്മ്യൂണിറ്റി സെൻ്റർ, 12 വൈല്ല സ്ട്രീറ്റ്, വില്ലെറ്റൺ
തീയതി : 2024 സെപ്റ്റംബർ 21
ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ
ഇന്ത്യൻ വിസകൾ – OCI – കോൺസുലാർ സേവനങ്ങൾ (IDLV), പാസ്‌പോർട്ട് വിശദാംശങ്ങൾ അപ്‌ഡേറ്റ്, NRI സർട്ടിഫിക്കറ്റ്, ലൈഫ് സർട്ടിഫിക്കറ്റ്, ജനന-മരണ രജിസ്‌ട്രേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടികളും
ഇന്ത്യാ ഗവൺമെൻ്റിൻ്റെ ക്ഷേമ പദ്ധതികളായ നോ ഇന്ത്യ പ്രോഗ്രാം (KIP), പ്രവാസി ഭാരതീയ ദിവസ് (PBD), ഡയസ്‌പോറ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് പ്രോഗ്രാം (SPDC), നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പ് (NOS) സ്കീം, ഡയസ്‌പോറയുമായുള്ള സാംസ്‌കാരിക ബന്ധം പ്രോത്സാഹിപ്പിക്കൽ (PCTD) തുടങ്ങിയവയെ കുറിച്ചുള്ള വിശദാംശങ്ങളും തദവസരത്തിൽ വിശദമാക്കുമെന്ന് പെർത്തിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.