ചെന്നൈ: മദ്യം വാങ്ങുന്നതിന് ലൈസന്‍സ് സംവിധാനം നടപ്പിലാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. തമിഴ്‌നാട് സര്‍ക്കാരിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മദ്യത്തിന് അടിമകളാകുന്ന സാഹചര്യം വിലയിരുത്തിയാണ് കോടതി ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.
മദ്യശാലകളുടെ പ്രവര്‍ത്തന സമയം രണ്ട് മണി മുതല്‍ എട്ട് മണിവരെയാക്കി കുറയ്ക്കണമെന്നും നിര്‍ദേശത്തില്‍ കോടതി പറയുന്നുമദ്യം വാങ്ങാനുളള ലൈസന്‍സുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മദ്യശാലകള്‍ക്കും പബ്ബുകള്‍ക്കും കൃത്യമായ നിര്‍ദേശം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കൂടാതെ 21 വയസ് തികയാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.
മദ്യത്തിന്റെ വില്‍പ്പന, മദ്യം വാങ്ങല്‍ എന്നിവയ്ക്ക് ലൈസന്‍സ് സംവിധാനം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസുകള്‍ പരിഗണിക്കുമ്പോളാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
STORY HIGHLIGHTS: Madras High Court suggests to implement license system for purchase of liquor