ബ്രിസ്ബെയ്ൻ : ബ്രിസ്ബെയ്നിൽ ഇപ്സ്വിച്ചിൽ താമസിച്ചിരുന്ന മലയാളി യുവാവിന്റെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിലാണ് പ്രവാസി സമൂഹം. ഇപ്സ്വിച്ചിൽ താമസിച്ചിരുന്ന കോട്ടയം ഉഴവൂർ സ്വദേശി ഗിരീഷ് ചന്ദ്രൻ (43) ആണ് നാട്ടിൽ വച്ചു മരിച്ചത്, ഗിരീഷിനെ അനുസ്മരിക്കാൻ ഇപ്സ്വിച്ചിൽ താമസിക്കുന്ന സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. ഏറെ ഹൃദയവേദനയോടെയാണ് പലരും ഗിരീഷുമൊത്തുള്ള തങ്ങളുടെ ഓർമകൾ പങ്കുവെച്ചത്. ഗിരീഷിൻ്റെ സംസ്കാരം കഴിഞ്ഞ ദിവസം നാട്ടിൽ നടത്തി.
കെയർ സെന്റർ ജീവനക്കാരനായ ഗിരീഷിൻ്റെ ഭാര്യയും നഴ്സ്യമായ അമ്പിളി കാൻസർ ബാധിച്ച് രണ്ട് വർ മുമ്പ് മരിച്ചിരുന്നു. ഇതേതുടർന്നാണ് ഗിരീഷ് മക്കളായ ശ്രീലക്ഷ്മിക്കും മാളവികയ്ക്കുമൊപ്പം നാട്ടിലേക്കു മടങ്ങിയത്. 2011-ൽ യു.കെയിൽ നിന്നാണ് കുടുംബം ഓസ്ട്രേലിയയിലേക്കു കുടിയേറിയത്. മലയാളി സമൂഹത്തിലെ എല്ലാ സാംസ്കാരിക പ്രവർത്തനങ്ങളിലും സ്പോർട്സിലും ഉൾപ്പെടെ സജീവമായിരുന്ന ഗിരീഷിന്റെ വേർപാട് മലയാളികൾക്കിടയിൽ വലിയ നടുക്കമുണ്ടാക്കിയിരിക്കുകയാണ്
ഉഴവൂർ ഹരിസദനത്തിൽ (മഠത്തിൽ) പരേതനായ ചന്ദ്രശേഖരൻ നായരുടെ മകനാണ് ഗിരിഷ്. ഗിരീഷിൻ്റെ ഭാര്യ പരേതയായ അമ്പിളിരാജ് ശങ്കരാശേരിൽ ഉഴവൂർ. മക്കൾ ശ്രീലക്ഷ്മി, മാളവിക (വിദ്യാർത്ഥികൾ).