ഓസ്ട്രേലിയൻ സർക്കാരിനെ ഫാസിസ്റ്റ് ഭരണകൂടമെന്ന് വിളിച്ച് ഇലോൺ മസ്ക്. സമൂഹ്യമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിൽ പരാജയപ്പെടുന്ന പ്ലാറ്റ്ഫോമുകൾക്ക് പിഴ ചുമത്താനുള്ള ഓസീസ് സർക്കാരിൻ്റെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ഇലോൺ മസ്ക്.
സോഷ്യൽ മീഡിയയിൽ ഡീപ് ഫേക്കുകൾ, കുട്ടികളുടെ നഗ്നദൃശങ്ങൾ തുടങ്ങിയവ വ്യാപകമായി പ്രചരിക്കുന്നതിലാണ് പ്ലാറ്റ്ഫോമുകൾക്ക് പിഴ ചുമത്താൻ തീരുമാനിച്ചത്. തെറ്റായ പ്രചരണം നടത്തുന്നവരെ തടയുന്നതിൽ പരാജയപ്പെട്ട പ്ലാറ്റ്ഫോമുകൾക്ക് അവരുടെ വാർഷിക വരുമാനത്തിൻ്റെ 5% പിഴയായി ചുമത്തും. ഈ സാഹചര്യത്തിലാണ് ഇലോൺ മസ്കിൻ്റെ പ്രതികരണം.