അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിലെ കിണറ്റില്‍ വീണ് രണ്ട് സിംഹങ്ങള്‍ ചത്തു. ഖംഭ താലൂക്കിലെ കോട്ടട ഗ്രാമത്തിലെ കര്‍ഷകന്റെ കിണറ്റില്‍ വീണാണ് സിഹങ്ങള്‍ ചത്തത്. അഞ്ച് വയസുളള ഒരു ആണ്‍ സിംഹവും ഒമ്പത് വയസുളള ഒരു പെണ്‍ സിംഹവുമാണ് കിണറ്റില്‍ അകപ്പെട്ടത്.
സംഭവം അറിഞ്ഞയുടന്‍ കര്‍ഷകന്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും രണ്ട് സിംഹങ്ങളും മുങ്ങി മരിച്ചിരുന്നു. അവയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥന്‍ രാജ്ദീപ് സിങ് സാല അറിയിച്ചു.
ഗിര്‍ ഈസ്റ്റ് ഡിവിഷനിലെ അമ്രേലി, ഗിര്‍ സോമനാഥ് ജില്ലകളിലെ 11,748 കിണറുകള്‍ പാരപെറ്റുകള്‍ ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വന്യമൃഗങ്ങളുള്‍പ്പെടെ കിണറുകളില്‍ വീഴാതിരിക്കാനാണ് ഇത്തരത്തില്‍ സംരക്ഷണം ഒരുക്കുന്നത്. അമ്രലിയില്‍ 8,962 കിണറുകളും ഗിര്‍ സോമനാഥില്‍ 2,782 കിണറുകളും പാരപെറ്റ് ഉപയോഗിച്ച് സംരക്ഷണമൊരുക്കിയിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് വരെയുളള കണക്ക് പ്രകാരം രണ്ട് വര്‍ഷത്തിനിടെ ആകെ 283 സിംഹങ്ങളാണ് ചത്തതെന്ന് അന്നത്തെ വനം മന്ത്രി കിരിത്‌സിന്‍ഹ് റാണ സംസ്ഥാന നിയമസഭയില്‍ പറഞ്ഞിരുന്നു. അതില്‍ 21 സിംഹങ്ങള്‍ കിണറ്റില്‍ വീണും വാഹനങ്ങള്‍ തട്ടിയും മരണപ്പെട്ടവയാണ്.
STORY HIGHLIGHTS: Two lions died after falling into a well in Gujarat’s Amreli districtTwo lions died after falling into a well in Gujarat’s Amreli district