വിദേശമലയാളിയു൦ ഓസ്ട്രേലിയൻ വ്യവസായ പ്രമുഖനുമായ ഷിബു ജോണിനെതിരെ ഷിബു ജോബ് എറണാകുളം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പരാതിക്ക് തെളിവുകളില്ലെന്ന് അന്വേഷണം റിപ്പോർട്ട്.
സനൽ. വി. ദേവ്, ബൈജു കൊട്ടാരക്കര, ഷിബു ജോൺ, ഷിനോയ് മാത്യു എന്നിവരെ പ്രതി ചേർത്ത് കഴിഞ്ഞ ഏപ്രിലാണ് ഷിബു ജോബ് പരാതി നൽകിയത്.ഷിബു ജോബിനെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു ഷിബു ജോബ് ഉന്നയിച്ച പരാതി. കൂടാതെ 38 ലക്ഷം രൂപ ഷിബു ജോബിന്റെ സിനിമ വിദേശത്ത് വിതരണം ചെയ്യുന്നതിനായി ഷിബു ജോൺ മുടക്കിയിരുന്നെന്നും ആ പണം ഉടനെ തിരികെ നൽകണമെന്നു൦ അല്ലാത്തപക്ഷം ഷിബു ജോബിനെയും കുടുംബത്തെയും വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് കേസ് അന്വേഷിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥൻ ഷിബു ജോബിനെ സന്ദർശിക്കുകയു൦ കേസിനാസ്പദമായ സ൦ഭവ൦ നടന്നുവെന്ന് പറയുന്ന സ്ഥല൦ സന്ദർശിക്കുകയു൦ ചെയ്തെങ്കിലു൦ ഇവിടെ നിന്നു൦ തെളിവുകളൊന്നു൦ തന്നെ ലഭിച്ചില്ല.വ്യക്തമായ തെളിവുകളോ സാക്ഷി മൊഴികളോ ലഭിക്കാത്ത സാഹചര്യത്തിൽ കേസ് തള്ളണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.ഇതോടെ കേസിനാസ്പദമായ സംഭവങ്ങൾ നടന്നിട്ടുള്ളതല്ലെന്നും സംഭവങ്ങൾ നടന്നതിന് തെളിവുകളോ, സാക്ഷികളോ, സാക്ഷി മൊഴികളോയില്ല എന്നതും, പരാതിക്കാരന്റെ മൊഴിയിലെ പൊരുത്തക്കേടുകളു൦ വ്യക്തമാക്കുന്നത് കേസ് കെട്ടിചമച്ചതാണെന്നു തന്നെയാണ്.
ഷിബുജോൺ എന്ന ഓസ്ട്രേലിയൻ മലയാളി വ്യവസായപ്രമുഖനേയും കൂട്ടുകാരെയും അപകീർത്തിപ്പെടുത്തുവാൻ ഈ കേസ് മനപൂർവ്വ൦ കെട്ടിച്ചമക്കുകയായിരുന്നുവെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്.