തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ക്യൂആര്‍ കോഡ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം നടപ്പിലാക്കുന്നത് വൈകും. ചില സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ടെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. ചില്ലറയുടെ പേരിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനും കെഎസ്ആര്‍ടിസി മാനേജ്മെന്റ് കണ്ടെത്തിയ വഴിയായിരുന്നു ഇത്.
നേരിട്ട് പണം നല്‍കാതെ യുപിഐ ആപ്പുകള്‍ വഴി ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ടിക്കറ്റ് തുക അടക്കുന്ന രീതി ജനുവരി മാസം മുതല്‍ സൂപ്പര്‍ ക്ലാസ് ബസുകളില്‍ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇടിഎം മെഷീനോടൊപ്പം ക്യൂആര്‍ കോഡ് മെഷീനും കൊണ്ടുനടക്കുന്നതിലെ ബുദ്ധിമുട്ട് ബസ് കണ്ടക്ടര്‍മാര്‍ ഉയര്‍ത്തിയിരുന്നു. ക്യൂആര്‍ കോഡിലെ തകരാര്‍ കാരണം യാത്രക്കാരുമായി തര്‍ക്കമുണ്ടായാല്‍ എങ്ങനെ പരിഹാരം കാണുമെന്ന പ്രശ്നവും മുന്നിലുണ്ട്.
ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് ശേഷമായിരിക്കും ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം നടപ്പിലാക്കുക.
Story Highlights: KSRTC QR CODE TICKET SYSTEM UPDATES