റിയാദ്: ആരോഗ്യ, സുരക്ഷാ മേഖലകളിലെ അപകടങ്ങള്‍ എങ്ങനെ തടയാമെന്നത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തി സൗദി ദിരിയ ഫോറം. അറുപതോളം സര്‍ക്കാര്‍ സിവില്‍ സൊസൈറ്റി സംഘടനകളാണ് ഫോറത്തില്‍ പങ്കെടുത്തത്. മൂന്ന് ദിവസമായി നടന്ന ദിരിയാ ഫോറത്തില്‍ സൗദിയില്‍ താമസക്കാരായ കുടുംബങ്ങള്‍ക്കാണ് ആരോഗ്യ, സുരക്ഷ അപകടങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഓണ്‍ലൈന്‍ അപകടങ്ങള്‍ സംബന്ധിച്ച് സൗദി സര്‍ക്കാരും സിവില്‍ സൊസൈറ്റി സംഘടനകളും സംഘടിപ്പിച്ച യോഗം ഫോറത്തില്‍ വിഷയമായി. ഇത്തരം വിഷയങ്ങളില്‍ സൗദിയിലെ കുടുംബങ്ങള്‍ക്ക് ഉപദേശം നല്‍കുക എന്നതാണ് യോഗം സംഘടിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍, സിവില്‍ സംഘടനകള്‍ ലക്ഷ്യമിടുന്നത്. കൂടാതെ ആരോഗ്യ, സുരക്ഷാവിഷയങ്ങളില്‍ ശില്‍പ്പശാലകള്‍, മത്സരങ്ങള്‍ എന്നിവയും ദരെയാ ഫോറം സംഘടിപ്പിച്ചിരുന്നു. അംഗപരിമിതിയുള്ളവരുടെ ശക്തീകരണത്തിനായി സാധ്യമായ നടപടികളും പാനല്‍ ചര്‍ച്ചയില്‍ മുഖ്യവിഷയമായി. പുകവലി പോലുള്ള ശീലങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന അനന്തരഫലവും യോഗം ചര്‍ച്ച ചെയ്തു.
സംരഭകരില്‍ എങ്ങനെ വിജയികളാകാം എന്ന വിഷയത്തെത്തുറിച്ചും ഫോറത്തില്‍ ചര്‍ച്ചകള്‍ നടത്തി. കൂടാതെ ‘നമ്മുടെ കുട്ടികളും സൈബര്‍ ഇടങ്ങളും’ എന്ന വിഷയത്തിലും യോഗം ചര്‍ച്ച സംഘടിപ്പിച്ചു. ശില്‍പ്പശാല, ആശയവിനിമയ സെക്ഷന്‍, മത്സരവിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ഫോറം സംഘടിപ്പിച്ചത്.
STORY HIGHLIGHTS: Saudi Arabia Forum created awareness on how to prevent problems in the health and safety sector