പുത്തൻ ടൂറിസം നയത്തിലേക്ക് ന്യൂസിലാൻഡ്. വിനോദ സഞ്ചാരികൾക്ക് നല്ല കിടിലം അനുഭവം നൽകാനാണെന്ന വിശദീകരണത്തോടെയാണ് തീരുമാനം. എൻട്രി ഫീസ് 35 ന്യൂസിലാൻഡ് ഡോളറിൽ നിന്ന് 100 NZ$ലേക്കാണ് ഉയർത്തിയത്.
ഒക്ടോബർ 1 മുതൽ പ്രാബല്യത്തിലാകും.
അതേസമയം ഫീസുയർത്തിയാലും ടൂറിസ്റ്റുകൾ രാജ്യത്തെത്തുമെന്ന ആത്മവിശ്വസത്തിലാണ് സർക്കാരെങ്കിലും തീരുമാനം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കൊവിഡാനന്തരം മേഖലയിൽ നിന്നുള്ള വരുമാനം 5 ശതമാനം കുറഞ്ഞെന്ന കണക്കുകൾ സർക്കാർ പുറത്തുവിട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു.