ഹെല്‍സിങ്കി: രാജ്യത്ത് റഷ്യൻ പൗരന്മാർ വസ്തു വാങ്ങുന്നത് നിരോധിക്കാനുള്ള നീക്കവുമായി നോർഡിക് രാജ്യമായ ഫിൻലൻഡ്.
ദേശീയ സുരക്ഷ സംരക്ഷിക്കാനാണ് നീക്കമെന്ന് പ്രതിരോധ മന്ത്രി ആൻഡി ഹക്കാനെൻ പറഞ്ഞു. ഇരട്ട പൗരത്വമുള്ളവരെയും ഫിൻലൻഡിലോ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യത്തോ സ്ഥിരതാമസ പെർമിറ്റുള്ള റഷ്യക്കാരെയും നിരോധന പരിധിയില്‍ നിന്ന് ഒഴിവാക്കും.
വിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിച്ച ശേഷം പാർലമെന്റില്‍ വോട്ട് നടത്തും. പാസായാല്‍ നിയമം നിലവില്‍ വരും. നിലവില്‍ റഷ്യൻ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള 3,500 വസ്തുക്കള്‍ ഫിന്നിഷ് സർക്കാരിന്റെ നിരീക്ഷണത്തിലാണ്.