മലപ്പുറം: തിരൂരങ്ങാടിയിൽ മന്ത്രവാദ ചികിത്സയെന്ന പേരിൽ യുവതിയ പീഡിപ്പാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മുന്നിയൂർ പാറേക്കാവ് ചെകുത്താൻ മൂല പുന്നശ്ശേരി സുബ്രമണ്യമെന്ന ബാബു(43) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 27 കാരിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ചെകുത്താൻ മൂലയിലുള്ള ഇയാളുടെ വീട്ടിൽ വെച്ചാണ് സംഭവം.
മാനസിക അസുഖങ്ങൾക്കടക്കം ചികിത്സ നടത്തുന്നയാളാണ് ബാബു. വിട്ടുമാറാത്ത അസുഖത്തെ തുടർന്ന് ചികിത്സനടത്തുമെന്നാണ് ബാബു അവകാശപ്പെടുന്നത്.യുവതിയും സഹോദരനും. ആരോ കൈവിഷം നൽകിയിട്ടുണ്ടെന്ന് ഇരുവരേയും പറഞ്ഞ് വിശ്വസിപ്പിച്ചു. ആദ്യം സഹേദരന് ചികിത്സ നൽകി. ശേഷം യുവതിയെ ചികിത്സക്കായി മുറിയിലേക്ക് വിളിപ്പിച്ചു. ചികിത്സക്കിടയിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതിയുടെ ബഹളം കേട്ട് സമീപ വാസികൾ ഓടി കൂടുകയായിരുന്നു. അപ്പോഴേക്കും ബാബു ഓടി രക്ഷപ്പെട്ടു. തുടർന്ന് അന്ന് രാത്രിയിൽ തന്നെ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എസ്ഐ റഫീക്കിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി.
കുടുംബവുമായി താമസിക്കുന്ന ഇയാളുടെ വീട്ടിൽ വെച്ചാണ് മന്ത്രവാദ ചികിത്സകൾ നടത്തുന്നത്. ചികിത്സയെ പറ്റിയുള്ള പേര് വിവരങ്ങൾ അടങ്ങിയ ബോർഡുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. സിദ്ധൻ ബാബു , ബാബു പണിക്കർ എന്നിങ്ങനെ രണ്ട് പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. ജ്യോതിഷ വിധി പ്രകാരമോ പാരമ്പര്യ ചികിത്സ രീതിയിലോ അല്ല ഇയാൾ ചികിത്സ നടത്തുന്നത്. ബന്ധു പറഞ്ഞു കൊടുത്ത പ്രകാരമാണ് ഇയാൾ മന്ത്രവാദം പോലുള്ള ഇത്തരം ചികിത്സ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
STORY HIGHLIGHTS: Kerala police arrested man in Malappuram thiroorangadi