റിയാദ്: ലൊജിസ്റ്റിക്ക്‌സ് ഗതാഗത മേഖലയില്‍ ചൈനയുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സൗദി അറേബ്യ. ചൈനയുടെ സൗദി അംബാസിഡർ ചെൻ വെയ്കിംഗ് മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച നടത്തിയിരുന്നു. ലൊജിസ്റ്റിക്ക്‌സ് ഗതാഗത മേഖലയില്‍ പരസ്പ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.
കൂടാതെ സൗദി ട്രാന്‍സ്പോര്‍ട്ട് ലൊജിസ്റ്റിക് സര്‍വ്വീസസ് മന്ത്രിയും ചൈനീസ് അംബാസിഡറും വിഷങ്ങളില്‍ വിഷദമായ ചർച്ച നടത്തിയിരുന്നു. സൗദി ട്രാന്‍സ്പോര്‍ട്ട്, ലൊജിസ്റ്റിക്സ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച്ചകള്‍ സംബന്ധിച്ച് ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ചൈനീസ് അംബാസിഡര്‍ റീട്വീറ്റിലൂടെ ഇക്കാര്യം സ്വാഗതം ചെയ്യുകയും ചെയ്തു. അതേസമയം ചൈനയും സൗദിയും എല്ലാ മേഖലകളിലും സഹകരണം വര്‍ധിപ്പിക്കുന്നതിലും ചര്‍ച്ചകള്‍ നടന്നതായി ചൈനീസ് അംബാസിഡറുടെ ട്വീറ്റിൽ പറഞ്ഞു. ഷൂറ കൗണ്‍സിലും ചൈനീസ് പാര്‍ലിമെന്റും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി. അടുത്തിടെ നടന്ന ചൈന, സൗദി, ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍ ഉച്ചകോടികള്‍ വന്‍വിജയമായിരുന്നുമെന്ന് ചൈനീസ് അംബാസിഡര്‍ ചൂണ്ടിക്കാട്ടി.
ഷൂറ കൗണ്‍സിലിന്റെ സംയുക്ത പാര്‍ലിമെന്ററി ഫ്രണ്ട് ഷിപ്പ് കമ്മിറ്റി മറ്റുരാജ്യങ്ങളിലെ കൗണ്‍സില്‍, ലെജിസ്ലേറ്റീവ് കൗണ്‍സില്‍, പാര്‍ലിമെന്റുകള്‍ എന്നിവയുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും ചൈന ലക്ഷ്യമിടുന്നുണ്ട്. ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്രാപിക്കുമെന്നാണ് റിപ്പോർട്ട്. യുഎസുമായി ഇപ്പോള്‍ അല്പ്പം അകല്‍ച്ച പാലിക്കുന്ന സൗദി ചൈനയോടുള്ള പുതിയ സൗഹാര്‍ദം ഏറെ സൂക്ഷമതയോടെയാണ് അന്തരാഷ്ട്രസമൂഹം നോക്കിക്കാണുന്നത്
STORY HIGHLIGHTS: Chinese envoy discusses bilateral relations with Saudi minister Shoura committee Previous