തിരുവനന്തപുരം: കണിയാപുരത്ത് മൂന്നംഗ കുടുംബം തീകൊളുത്തി മരിച്ച നിലയില്‍. പടിഞ്ഞാറ്റുമുക്ക് സ്വദേശി രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയിലാണ് മൂന്നുപേരെയും തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തികബാധ്യതമൂലം കുടുംബം ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക വിവരം.ഇന്നലെയായിരുന്നു രമേശന്‍ വിദേശത്തുനിന്ന് എത്തിയത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Story Highlights: Family Members Found Dead In Thiruvananthapuram