പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ ബൺബറി സെന്റ് തോമസ് സിറോ മലബാർ മിഷനിൽ ഇടവക മധ്യസ്ഥനായ തോമാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ഓഗസ്റ്റ് പത്തിന് നടക്കും.
ശനിയാഴ്ച്ച രാവിലെ 10.30-ന് പ്രസുദേന്തി വാഴ്‌ചയെ തുടർന്ന് ആഘോഷപൂർവ്വമായ തിരുനാൾ കുർബ്ബാന, ലദീഞ്ഞ്, ഭക്തിനിർഭരമായ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും. തിരുനാളിനോടനുബന്ധിച്ച് ഫുഡ് കോർട്ട്, നറുക്കെടുപ്പ്, സാംസ്‌കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ ഇടവക വികാരിയും ബൺബറി സെൻ്റ് തോമസ് മിഷനിൽ പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ. അനീഷ് ജയിംസ് തിരുനാൾ തിരുക്കർമങ്ങൾക്ക് കാർമികത്വം നൽകും.
ഫാ. ബിബിൻ വേലംപറമ്പിൽ, കൈക്കാരന്മാരായ മനോജ് മാത്യു. ലിൻസി ജോസഫ്, പാരീഷ് കൗൺസിൽ, തിരുനാൾ പ്രസുദേന്തിമാർ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.