അബുദാബി: 2023ലെ റമദാന് വ്രതം മാര്‍ച്ച് 23ന് ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ചെയര്മാന് ഇബ്രാഹിം അല്‍ ജര്‍വാനാണ് വിവരം വെളിപ്പെടുത്തിയത്. ഏപ്രില്‍ 20മുതല്‍ 23വരെയാണ് യുഎഇയില്‍ ഈദ്-ഉല് ഫിത്തറിനുള്ള ഒദ്യോഗിക അവധിയാണെന്ന് എമിറേറ്റ്സ് അറിയിച്ചു. ഔദ്യോഗിക റമദാന് വ്രത മാസകാലം ഹിജ്രി ഇസ്ലാമിക് കലണ്ടര്‍ പ്രകാരം മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 29 വരെയായിരിക്കും.
ഈദ് അല്‍ അദ അവധി ദിവസങ്ങളും ഇതോടൊപ്പം അല്‍ ജര്‍വാന്‍ പ്രഖ്യാപിച്ചു. ജൂണ്‍ 19നാണ് ഇസ്ലാമിക മാസമായ ദുൽ ഹജ്ജ് ആരംഭിക്കുക. ഈദ്-ഉല് അദ ജൂണ്‍ 28നായിരിക്കുമെന്ന് യുഎഇ ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു. ഈദിന് ഒരു ദിവസം മുമ്പ് ജൂണ്‍ 27 നായിരിക്കും അറഫാ ദിനം. ഈദ്-ഉല്-അദ അവധി ദിവസങ്ങള്‍ ജൂണ്‍ 27മുതൽ ജൂണ്‍ 30 വരെയായിരിക്കും.
2023ല്‍ യുഎഇയില്‍ രണ്ട് ചന്ദ്ര ഗ്രഹണങ്ങള്‍ ദൃശ്യമാകുമെന്ന് അല്‍ ജര്‍വാന്‍ വെളിപ്പെടുത്തി. ആദ്യ ചന്ദ്ര ഗ്രഹണം മെയ് അഞ്ചിനും രണ്ടാമത്തേത് ഒക്ടോബര്‍ 28നായിരിക്കും ദൃശ്യമാവുക. കൂടാതെ ആഗസ്റ്റ് 31ന് സൂപ്പര്‍മൂണ്‍ ദൃശ്യമാകുമെന്ന് യുഎഇ ജ്യോതിശാസ്ത്ര സൊസൈറ്റി ചെയര്മാന് വിശദമാക്കി.
STORY HIGHLIGHTS: UAE Likely dates of Ramadan 2023 Eid holidays revealed