കോഴിക്കോട്: സ്കൂട്ടര്‍ ഇടിച്ച് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എന്‍സിപി നേതാവ് മരിച്ചു. തിക്കോടി പാലൂര് കാട്ടുവയലില്‍ നാണു(71) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് നടക്കും.
എന്‍സിപി മണ്ഡലം വൈസ് പ്രസിഡന്റും പതിറ്റാണ്ടുകളായി ടൗണിലെ വ്യാപാരിയുമാണ് നാണു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. അടിപ്പാത കര്‍മസമിതി യോഗം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വടകര ഭാഗത്തുനിന്നു വന്ന സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തലക്ക് ഗുരുതരമായി പരുക്കേറ്റ നാണുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പുഷ്പ. മക്കള്‍: നിധിലേഷ്, നിതേഷ്, നീതു.
Story Highlights: NCP LEADER DIED IN ACCIDENT