കോഴിക്കോട്: നാദാപുരത്ത് കാട്ടുതേനിച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരുക്ക്. പുത്തൻ വീട്ടിൽ സുദേവൻ(63) ആണ് മരിച്ചത്. വിലങ്ങോട്ട് പാനോത്താണ് സംഭവം.
പരുക്കേറ്റവരിൽ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് മുമ്പും ഇവിടെ കാട്ടുതേനീച്ചയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
STORY HIGHLIGHTS: Kozhikode Wild bee attacked One died