ലണ്ടൻ: അവിസ്മരണീയ മുഹൂർത്തങ്ങളൊരുക്കി കലാഭവൻ ലണ്ടന്റെ “ദി ഗ്രേറ്റ് ഇന്ത്യൻ ഷോ’. ബ്രിട്ടനിലെ മലയാളികള്‍ക്ക് ആദ്യാനുഭവമായ സൗന്ദര്യ മല്‍സരം സംഘാടക മികവുകൊണ്ടും മല്‍സരാർഥികളുടെ പ്രഫഷനലിസംകൊണ്ടും പ്രശംസനീയമായി.
ലണ്ടനില്‍ നിന്നുള്ള കൊച്ചു മിടുക്കി നിയ ലൂക്ക് ആണ് മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ, സ്റ്റാഫ്ഫോഡില്‍ നിന്നുള്ള ദീപ്തി ചന്ദ്രൻ മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ കിരീടം ചൂടി. മിസ് കാറ്റഗറിയില്‍ ജൊഹാന ജേക്കബ്ബും ഗാർസിയ അരുളും മിസിസ് കാറ്റഗറിയില്‍ സുനിഷാ ജോയിയും ചിഞ്ചുവും രണ്ടും മൂന്നും സ്ഥാനക്കാരായി.
ശനിയാഴ്ച ലണ്ടനില്‍ സംഘടിപ്പിച്ച “ദി ഗ്രേറ്റ് ഇന്ത്യൻ ഷോയില്‍ ബ്രിട്ടിഷ് പാർലമെന്റെിലെ ആദ്യ മലയാളി എംപി സോജൻ ജോസഫും കേംബ്രിജിന്റെ ആദ്യ മലയാളി മേയറായ അഡ്വ. ബൈജു തിട്ടാലയും മുഖ്യതിഥികളായി. ലണ്ടനിലെ ഹോണ്‍ചർച്ചിലുള്ള കാമ്ബ്യണ് അക്കാദമി ഹാളില്‍ ആണ് ന്ധദി ഗ്രേറ്റ് ഇന്ത്യൻ ഷോന്ധ അരങ്ങേറിയത് .
തുടർന്നു നടന്ന വാശിയേറിയ മത്സരത്തില്‍ മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ ടൈറ്റില്‍ വിന്നറായി ലണ്ടനില്‍ നിന്നുള്ള കൊച്ചുമിടുക്കി നിയ ലുക്ക് കിരീടം ചൂടി. ലിവർപൂളില്‍ നിന്നുള്ള ജൊഹാന ജേക്കബാണ് മിസ്സ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ ഫസ്റ്റ് റണ്ണർ അപ്പ്. ലണ്ടനില്‍ നിന്നുതന്നെയുള്ള ഗാർസിയ അരുളാണ് മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ സെക്കൻഡ് റണ്ണർ അപ്പ്. മിസിസ് ക്യാറ്റഗറിയില്‍ സ്റ്റാഫ്ഫോർഡില്‍ നിന്നുള്ള ദീപ്തി വിജയൻ കിരീടം ചൂടിയപ്പോള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയത് ലണ്ടനില്‍ നിന്നുള്ള സുനിഷാ ജോയിയും ചിഞ്ചു തൊണ്ടിക്കാട്ടിലുമാണ്.
ടൈറ്റില്‍ അവാർഡുകള്‍ നേടിയവർ: നിയ ലുക്ക് : മിസ് ഫോട്ടോ ജനിക്, അഞ്ജന മോഹൻ : ബ്യൂട്ടിഫുള്‍ ഹെയർ, അശ്വതി വാര്യർ : മിസ് എലഗന്റ്, ജൊഹാന ജേക്കബ് : ബെസ്റ്റ് ടാലെന്റ്റ്, ഷെറി സാറ : ബെസ്റ്റ് ഫിറ്റ്നസ്, സാന ജോബിൻ : ബ്യൂട്ടിഫുള്‍ ഐസ് & ബ്യൂട്ടിഫുള്‍ ഗൗണ്‍, സാനിയ ജോജൻ : മിസ് പോപ്പുലർ, ശില്പ താപ്പർ : ബ്യൂട്ടിഫുള്‍ സ്മൈല്‍, ഗസല്‍ സൈമണ്‍ : ബെസ്റ്റ് കാഷ്യല്‍ വെയർ, ഗാർസിയ അരുള്‍ : മിസ് കോൻജിനിയേലിറ്റി
മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ സബ് ടൈറ്റില്‍ അവാർഡുകള്‍: ദീപ്തി വിജയൻ : ബെസ്റ്റ് ഫിറ്റ്നസ് & ബെസ്റ്റ് ട്രഡിഷണല്‍ വെയർ, ചിഞ്ചു തൊണ്ടിക്കാട്ടില്‍ : ബ്യൂട്ടിഫുള്‍ സ്മൈല്‍, സ്മിത വാസുദേവൻ : പെർഫെക്റ്റ് വാക്, സുനീഷ ജോയി : മിസ്സിസ് ഫോട്ടോജനിക്, ആർച്ച അജിത് : പെർഫെക്റ്റ് ഫിഗർ & ബ്യൂട്ടിഫുള്‍ ഗൗണ്‍, അനീറ്റ മേരി ജോസഫ് : ബെസ്റ്റ് ടാലെന്റ്റ്, ആതിര കെ ശശിധരൻ : മിസ്സിസ് എലഗന്റ്, മേരി എഗ ബെസ്റ്റ് പേഴ്സണാലിറ്റി, ലക്ഷ്മി ദീപക് : ബ്യൂട്ടിഫുള്‍ ഐസ്, സ്വപ്ന തോമസ് : ബെസ്റ്റ് കോണ്‍ഫിഡൻസ്, ഗൗരി അഗർവാള്‍ : ബ്യൂട്ടിഫുള്‍ സ്കിൻ, ആരതി രാംദാസ് : ബ്യൂട്ടിഫുള്‍ ഹെയർ, സലീന സജീവ് : മിസ്സിസ് കോൻജിനിയേലിറ്റി, വീണ പ്രതാപ് : മിസ്സിസ് പോപ്പുലർ.അമേരിക്കയില്‍ നിന്നുള്ള മോഡലും നടിയും ഷോ ഡയറക്ടറുമായ പൂജ തിവാരി, മോഡലും ചലച്ചിത്ര നടിയുമായ ബോഗുമില ബബിയാക് ഷോ ഡയറക്ടറും മോഡലും കൊറിയോഗ്രാഫറുമായ സജിത് ശശിധരൻ, ഷോ ഡയറക്ടറും പ്രൊഡ്യൂസറും കൊറിയോഗ്രാഫറുമായ കമല്‍ രാജ് എന്നിവരായിരുന്നു ഗ്രേറ്റ് ഇന്ത്യൻ ബ്യൂട്ടി പാജൻറ്റ് ഷോയുടെ ജഡ്ജിംഗ് പാനല്‍.