ഹോളിവുഡ് ത്രില്ലർ സംവിധായകൻ മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ ചിത്രം ‘ട്രാപ്പ്’ പറയുന്നത് 1985ൽ യുഎസ് സൈന്യവും വാഷിംഗ്ടൻ ഡിസി മെട്രോ പോലീസും ചേർന്ന് നടത്തിയ യഥാർത്ഥ രഹസ്യാന്വേഷണത്തിന്റെ കഥ. 30,000 കാണികളുള്ള സംഗീത പരിപാടിയുടെ ഗാലറിയിൽ മകളോടൊപ്പം കയറിയ സീരിയൽ കില്ലറെയാണ് പോലീസ് ലക്ഷ്യമിടുന്നത്. ജോഷ് അവതരിപ്പിക്കുന്ന സീരിയൽ കില്ലർ കഥാപാത്രമാണ് ഹൈലൈറ്റ്. മനോജ് നൈറ്റ് ശ്യാമളന്റെ മകളും പാട്ടുകാരിയുമായ സലേഖ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും സിനിമയിൽ പൂർണമായി ചിത്രീകരിച്ചിട്ടുണ്ട്. വാർണർ ബ്രോസാണ് റിലീസ്.