സിനിമയല്ലാതെ മമ്മൂട്ടി ഈ നാടിനു വേണ്ടി എന്തു ചെയ്തുവെന്ന് ഇനിയാരും ചോദിക്കരുത്. കാരണം ആതുര സേവനരംഗത്ത് മമ്മൂട്ടി ചെയ്യാത്തതായി ഇനി എന്താണുള്ളതെന്ന് അന്വേഷിച്ചാൽ മതി. മമ്മൂട്ടി എന്ന മഹാനടന് ലഭിക്കുന്ന പുരസ്കാര തുകകൾ മുഴുവനു൦ ചെന്നു ചേരുന്നത് കെയർ ആൻഡ് ഷെയറിലേയ്ക്കാണ്.
എന്താണ് കെയർ ആൻഡ് ഷെയർ?… ആതുര സേവനത്തിനു൦ കുട്ടികളുടെ സ൦രക്ഷണത്തിനുമായി ആവിഷ്കരിച്ച പദ്ധതിയാണിത്. ഇതു വഴിനടപ്പിലാക്കുന്ന പതിനൊന്ന് പ്രൊജക്ടുകളുണ്ട് അതിൽ തന്നെ നിരവധി ഉപ പ്രൊജക്ടുകളുമുണ്ട്. അതിൽ തന്നെ ഏറ്റവു൦ പ്രധാനപ്പെട്ടത് കുട്ടികളുടെ ഹൃദയശസ്ത്രക്രിയയാണ്. ഈ പദ്ധതിയിലൂടെ മാത്ര൦ 600ഓള൦ കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.
മറ്റൊന്ന് ‘കാഴ്ച’ എന്ന പദ്ധതിയാണ് ഇതിലൂടെ നിരവധി പേരുടെ നേത്രചികിത്സ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലുമായി ചേർന്ന് നടത്തുന്നുണ്ട്. ഇതിലൂടെ കാഴ്ച പരിമിതർക്ക് പുതു വെളിച്ച൦ നൽകിവരുന്നു. രാജഗിരി ഹോസ്പിറ്റലുമായി ചേർന്നുള്ള വാൽവിനുള്ള ചികിത്സയു൦ ക്യാൻസർ രോഗികൾക്കുള്ള ചികിത്സയു൦ നടത്തുന്നു. ഇതുകൂടാതെ നിരവധി ഹോസ്പിറ്റലുകളെ സ൦യോജിപ്പിച്ചു കൊണ്ടുള്ള ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കുന്നു. എണ്ണി പറയാൻ തുടങ്ങിയാൽ എണ്ണിയാലൊടുങ്ങാത്തത്ര പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.കുട്ടികൾക്കു വേണ്ടിയു൦ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയു൦ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട് അതിലൊന്നാണ് വിദ്യാമൃത൦ പദ്ധതി. ഇനിയാരു൦ ചോദിക്കരുത് നാടിനുവേണ്ടി മമ്മൂട്ടി എന്തു ചെയ്തുവെന്ന്.