തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെ രോഗിക്ക് എലിയുടെ കടിയേറ്റെന്ന് പരാതി. പൗഡിക്കോണം സ്വദേശി ഗിരിജകുമാരി(58)യുടെ കാലിനാണ് കടിയേറ്റത്. ഇവരെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തതായും പരാതിയുണ്ട്.
ഗിരിജകുമാരിയുടെ കാലിലെ രണ്ട് വിരലുകളിലാണ് എലി കടിച്ചത്. തീവ്രപരിചരണ വിഭാഗമായ യെല്ലോ സോണില്‍ ഡയാലിസിസിനുശേഷം നിരീക്ഷണത്തില്‍ കഴിയുകയായാരുന്നു. എലി കടിച്ച വിവരം നഴ്സ് ഗിരിജയുടെ ഒപ്പമുണ്ടായിരുന്നവരെ അറിയിച്ചു.
പ്രിവന്റീവ് ക്ലിനിക്കിലേക്ക് മാറ്റിയ ഗിരിജയെ ഡോക്ടര്‍ പരിശോധിച്ച് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു. തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റിയ ശേഷം നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തുവെന്നാണ് പരാതി. എലി കടിച്ച സംഭവം പുറത്തറിഞ്ഞതോടെയാണ് ഇവര്‍ക്ക് നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കിയതെന്നും, മെഡിക്കല്‍ കോളേജ് പരിസരം ഉള്‍പ്പടെ വൃത്തിയാക്കുന്നില്ലെന്നും ആരോപണമുണ്ട്.
Story Highlights: Rat Bite Patient In Thiruvananthapuram Medical College