ജറുസേലം: വെസ്റ്റ് ബാങ്കില്‍ വികസന പദ്ധതികള്‍ ആവിഷ്ക്കരിച്ച് ബഞ്ചമിന് നെതന്യാഹു സര്‍ക്കാര്‍. അധികാരത്തിലേറി ദിവസങ്ങള്‍ക്കകമാണ് ബഞ്ചമിന് നെതന്യാഹു സര്‍ക്കാര്‍ വെസ്റ്റ് ബാങ്കില്‍ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. വെസ്റ്റ് ബാങ്ക് അധിനിവേശത്തെ നേരത്തെ തന്നെ നെതാന്യാഹു ശക്തമായി പിന്തുണച്ചിരുന്നു.’ഇസ്രായേലിന്റെ പ്രാദേശിക ഇടം’ എന്ന് വെസ്റ്റ് ബാങ്കിനെ വിശേഷിപ്പിച്ചുകൊണ്ടാണ് വികസന പദ്ധതികളെ നെതന്യാഹു സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.’ഇസ്രായേലിന്റെ പ്രാദേശിക ഇടം’ എന്ന് വെസ്റ്റ് ബാങ്കിനെ വിശേഷിപ്പിച്ചുകൊണ്ടാണ് വികസന പദ്ധതികളെ നെതന്യാഹു സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.
നെതന്യാഹു പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത് ദിവസങ്ങള്‍ക്കകമാണ് ടൂറിസം മന്ത്രി ഹയിം കാട്സ് വെസ്റ്റ് ബാങ്കില്‍ ടൂറിസം പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. വെസ്റ്റ്ബാങ്കില്‍ അധിനിവേശപ്രവര്ത്തനങ്ങള്ക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് കടുത്ത വലതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ നെതന്യാഹു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. പുതിയതായി അധികാരമേറ്റെടുത്ത നെതന്യാഹു സര്‍ക്കാരില്‍ കടുത്ത വലതുപക്ഷ അനുഭാവികളാണ് ഉയര്‍ന്ന പദവികളില്‍ നിയമപ്പെട്ടിരിക്കുന്നത്. വെസ്റ്റ്ബാങ്ക് കുടിയേറ്റത്തില്‍ കടുത്ത നിലപാടെടുത്തവരാണ് ഇത്തരത്തില്‍ ഉയര്‍ന്ന പദവികളിലിരിക്കുന്നവരില്‍ പലരും എന്നതും സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ നയം വെളിപ്പെടുത്തുന്നു. അതേസമയം വെസ്റ്റ്ബാങ്കില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കാനുള്ള തീരുമാനത്തില്‍ ഇസ്രായേലിനെതിരെ സഖ്യകക്ഷികളില്‍ നിന്നുപോലും എതിര്‍പ്പുയരുന്നുണ്ട്.
കഴിഞ്ഞ ദിവസം യുഎന്നില്‍ ഇസ്രായേല്‍ അധിനിവേശം സംബന്ധിച്ച അവതരിപ്പിക്കപ്പെട്ട പ്രമേയത്തില്‍ 87അംഗരാജ്യങ്ങളും ഇസ്രായേലിനെ എതിര്‍ത്താണ് വോട്ടുചെയ്തത്. ഇരുപത്തിനാല് രാജ്യങ്ങള്‍ മാത്രമാണ് ഇസ്രായേലിനെ അനുകൂലിച്ചത്. ഇസ്രായേലിന്റെ വെസ്റ്റ്ബാങ്ക് അധിനിവേശവുമായി ബന്ധപ്പെട്ട നയങ്ങളെ അന്തരാഷ്ട്രസമൂഹം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
STORY HIGHLIGHTS: New Israeli government vows to develop West Bank tourism