റിയാദ്: ഡിസംബറില്‍ മാത്രം മയക്കുമരുന്ന് കടത്ത് കേസിൽ സൗദിയില്‍ അറസ്റ്റിലായത് 361 പേരെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചുമാസമായി സൗദിയില്‍ വലിയ തോതിലാണ് അധികൃതര്‍ മയക്കുമരുന്നുവേട്ട നടത്തുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ഒരുമാസം മാത്രം മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് 361പെരെ സൗദിയില്‍ പിടികൂടുന്നത്. പിടിയിലായവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ തടയുന്നതിനായാണ് സൗദി ഇത്രയധികം അറസ്‌റ്റ് നടത്തിയത്.
29.2 ടണ്‍ ഖട്ട്, 766 കിലോഗ്രാം ഹാഷിഷ് എന്നിവയാണ് ഈ മാസം പിടികൂടിയത്. ഡിസംബര്‍1 മുതല്‍ 24വരെയുള്ള തീയതികള്‍ക്കിടെയാണ് ഇത്രയും അളവില്‍ മയക്കുമരുന്ന് പിടികൂടിയത്. അതിര്‍ത്തി സുരക്ഷാ വക്താവ് കേണല്‍ മിസ്ഫര്‍ അല്‍ ഖുറൈനി പറഞ്ഞു. നജ്റാം, ജാസന്‍, അസിര്‍, തബൂക്ക് എന്നിവിടങ്ങളില്‍ നടന്ന പരിശോധനക്കിടെയാണ് വന്‍തോതില്‍ മയക്കുമരുന്നു കടത്താനുള്ള ശ്രമങ്ങള്‍ കണ്ടെത്തിയത്. അറസ്റ്റിലായവര്‍ക്കെതിരെ പ്രാരംഭ നിയമനടപടികള്‍ ആരംഭിച്ചു. ഇവരില്‍ നിന്നും പിടികൂടിയ മയക്കുമരുന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായും ഖുറൈനി അറിയിച്ചു.
പിടിക്കപ്പെട്ടവരിൽ 23 പേർ സൗദി സ്വദേശികളാണ്. ഇവരില്‍ 261പേര്‍ യെമനികളാണ്. 70 എത്യോപ്യന്‍ പൗരന്‍മാരും ഏഴോളം പേര്‍ എരിറ്ററിയന്‍ സ്വദേശികളുമാണ്.
STORY HIGHLIGHTS: Saudi authorities arrest 361 in last few weeks