അബുദാബി: യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരില്‍ പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് റാന്‍ഡം കൊവിഡ് ടെസ്റ്റ് ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ. കുട്ടികളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്ന് എയര്‍ ഇന്ത്യ നിര്‍ദേശിച്ചു.
യുഎഇയില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നവര്‍ സ്വയം നിരീക്ഷണത്തിന് വിധേയമാകണം. കൊവിഡ് ലക്ഷണം കണ്ടാല്‍ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. ഇന്ത്യയിലെ ഹെല്‍പ്പ് ലൈന്‍നമ്പര്‍ 1075ല്‍ സംശയങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്. രാജ്യാന്തര യാത്രക്കാരില്‍ രണ്ടുശതമാനം കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് ഇന്ത്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. യാത്രക്കാരില്‍ നിന്നും സാമ്പിള്‍ ശേഖരിക്കുക. പിന്നീട് യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യങ്ങളിലേക്ക് യാത്ര തുടരാവുന്നതാണ്. ഇവരില്‍ കൊവിഡ് പോസിറ്റീവാകുന്നവര്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തണം. അതേസമയം പന്ത്രണ്ടുവയസിനുമുകളില്‍ പ്രായമുള്ളവർ വാക്സിന്‍ എടുക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. കൂടാതെ മാസ്‌ക്കും സാമൂഹിക അകലവും പാലിക്കാൻ ആരോഗ്യമന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.
ഡിസംബര്‍ 23 രാവിലെ പത്തുമുതലാണ് കൊവിഡ് പരിശോധനകള്‍ നിലവില്‍ വന്നത്. കൊവിഡ് നിബന്ധനകള്‍ തുടര്‍ച്ചയായി അവലോകനത്തിന് വിധേയമാക്കും. മാറ്റം ആവശ്യമായ സാഹചര്യത്തില്‍ നിബന്ധനകളില്‍ മാറ്റം കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രാലയം വിശദമാക്കി.
STORY HIGHLIGHTS: UAE India Flights airline issue covid guidelines for travelers