കൊച്ചി: ഹിന്ദുവോട്ടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനും മുന്‍ മുഖ്യമന്ത്രി എകെ ആന്റണിയും നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിശ്വാസികളും വര്‍ഗീയ വാദികളും തീര്‍ത്തും വ്യത്യസ്തരാണെന്ന് പി ബി അംഗം ചൂണ്ടിക്കാട്ടി. ‘ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല. വര്‍ഗീയ വാദികള്‍ വിശ്വാസികളുമല്ല. പല കോണ്‍ഗ്രസ് നേതാക്കളുടേയും നിലപാട് മൃദു ഹിന്ദുത്വമാണ്,’ മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാകില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങി വരണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണവേണമെന്ന എകെ ആന്റണിയുടെ പ്രസ്താവനയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. കാവി മുണ്ട് ഉടുത്തവരും കുറി തൊട്ടവരുമെല്ലാം ബിജെപിക്കാരല്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.
അമ്പലത്തില്‍ പോകുന്നവരേയും തിലകക്കുറി ചാര്‍ത്തുന്നവരേയും മൃദുഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്താന്‍ മാത്രമേ ഇത് ഉപകരിക്കൂവെന്നും എ കെ ആന്റണി തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. ഇതിനെ പിന്തുണക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
Story Highlights: MV Govindan says that Congress has always had a soft Hindu stance