കൊച്ചി: കൊച്ചിന് കാര്‍ണിവലിലൊരുക്കിയ പാപ്പാഞ്ഞിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം വികൃതമാക്കി അപമാനിക്കാന്‍ ശ്രമം ഉണ്ടായെന്ന് ബിജെപി. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ പാപ്പാഞ്ഞി നിര്‍മ്മാണം ബിജെപി തടഞ്ഞതും മോദിയുടെ രൂപമുള്ള പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതും വിവാദമായതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. കൊച്ചിന് കാര്‍ണിവല്‍ പോലുളള ജനകീയ ഉത്സവത്തില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ വികൃതമായ രൂപം പാപ്പാഞ്ഞിയില്‍ കുത്തിവെക്കാന്‍ ശ്രമം നടന്നെന്ന് ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടിവി ബിഗ് സ്റ്റോറി ചര്‍ച്ചയ്ക്കിടെയാണ് ബിജെപിയുടെ വിശദീകരണം.
ബിജെപി നേതാവിന്റെ പ്രതികരണം;
‘മോദിജിയോട് രൂപത്തോട് സാദൃശ്യം തോന്നുന്ന പാപ്പാഞ്ഞിയെ ചിത്രീകരിച്ചത് അപലപനനീയമാണെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ട്. മോദിജി ബിജെപിയുടെ നേതാവ് മാത്രമല്ല, ഭാരതത്തിന്റെ പ്രധാനമന്ത്രി കൂടിയാണ്. ജി20 രാജ്യങ്ങളുടെ അദ്ധ്യക്ഷനായി ഇന്നിപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ആളു കൂടിയാണ് മോദിജി എന്ന് ഞാന്‍ ഓര്‍മിപ്പിക്കുന്നു. അദ്ദേഹം ജനനായകനാണ്. എന്റേയും കൂടി ഉത്സവമാണ് കൊച്ചിന് കാര്‍ണിവല്‍. അവിടെ ജാതിയോ മതമോ ഞങ്ങള്‍ക്കില്ല. ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആരെങ്കിലും അതിനോട് വിയോജിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
മോദിജിയുടെ രൂപവുമായി സാമ്യമുളള ചിത്രമാണെന്ന് എനിക്ക് മാത്രമല്ല എത്രയോ പേര്‍ക്ക് തോന്നിയതാണ്. കലാകാരന്മാരെ ഞങ്ങള്‍ ആദരിക്കുന്നു. ഞങ്ങള്‍ ഒരിക്കലും ഒരു ആഷോഷത്തിനും എതിരല്ല, എത്രയോ തരത്തിലുള്ള രൂപങ്ങളുണ്ട്. അതിലേതു രൂപം വേണമെങ്കിലും സ്വീകരിക്കാമായിരുന്നു. കൊച്ചിന് കാര്‍ണിവലിന്റെ രൂപഭംഗിയും അവിടെ നടക്കുന്ന ആഘോഷങ്ങളും കൊറോണക്ക് ശേഷം ഏറ്റവും സന്തോഷത്തോട് കൂടി സ്വീകരിക്കണമെന്നും ആഘോഷിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു പാര്‍ട്ടിയാണ് ഞങ്ങളുടേത്.
കഴിഞ്ഞ വര്‍ഷവും ഇതുപോലെ ഒരു സംഭവമുണ്ടായി. അമിത് ഷായുടെ രൂപത്തെ വികൃതമാക്കുന്ന തരത്തിലുള്ള രൂപം ഉണ്ടാക്കി. കൊച്ചിന് കാര്‍ണിവല്‍ പോലുളള ഒരു ജനകീയ ഉത്സവത്തില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കാന്‍ സാധിക്കുന്ന രീതിയില്‍ വികൃതമായ രൂപം പപ്പാഞ്ഞിയില് കുത്തിവെക്കാന്‍ ശ്രമം നടത്തുന്ന രീതിയില്‍ വികൃതമായ മനസ്സുള്ളവര്‍ കാര്‍ണിവല്‍ കമ്മറ്റിയില്‍ നുഴഞ്ഞ് കയറിയിട്ടുള്ളതായാണ് ഞങ്ങളുടെ ആരോപണം. അതിനെതിരെയാണ് പ്രതിഷേധം. കൊച്ചിന് കാര്‍ണിവല്‍ പോലുള്ള ഒരു ജനകീയ ഉത്സവത്തില്‍ ഫാസിസ്റ്റുകള്‍ നുഴഞ്ഞ് കയറിയെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണിത്. പപ്പാഞ്ഞിയുടെ കുഴപ്പമല്ല, സംഘാടകരുടെ കുഴപ്പമാണ്. നരേന്ദ്ര മോദിയെ പോലുള്ള ഒരാളെ മുഖം മൂടിയിലൂടെ അപമാനിക്കാനുള്ള ശ്രമമാണ്.’
Story Highlights: BJP reacts to Papanji controversy