അങ്കമാലി : ബൈക്കിൽ പോകുകയായിരുന്ന യുവാവ് കാർ ഇടിച്ച് മരിച്ചു. കറുകുറ്റി എടക്കുന്ന് തെക്കയിൽ അയിരൂക്കാരൻ അൽവിൻ അന്റണി (18) ആണ് മരിച്ചത്. മൃതദേഹം കറുകുറ്റി അപ്പോളോ ആശുപത്രിയിൽ.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കറുകുറ്റി സെന്റ് ജോസഫ്സ് ഹൈസ്കൂളിന് സമീപമായിരുന്നു അപകടം. ഗുരുതര പരിക്ക് പറ്റിയ അൽവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകീട്ട് നാലരയോടെയാണ് മരിച്ചത്. സംസ്കാരം ഇന്ന് (21 -05- 2024, ചൊവ്വ) വൈകീട്ട് 4-ന് എടക്കുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ.
തിരുമുടിക്കുന്ന് സ്കൂളിൽ നിന്നും പ്ലസ് ടു കഴിഞ്ഞ് വിദേശ പഠനത്തിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അൽവിൻ. പിതാവ് ആന്റണി കരാട്ടെ ട്രെയിനറാണ്. മാതാവ് ആളൂർ തെക്കുംപുറം കുടുംബാംഗം പ്രിൻസി.ഏക സഹോദരി :ആൻമരിയ (ചാർട്ടേഡ് അക്കൗണ്ടന്റ്).