കൊച്ചി: മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ കിടപ്പ് രോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകി ആരാധക കൂട്ടായ്മ. ഓക്സിജൻ സിലിണ്ടർ ആവശ്യമായി വരുന്ന കിടപ്പുരോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് കോൺസൻട്രേറ്ററുകൾ നൽകിയത്. ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
കോഴിക്കോട് നടന്ന പിറന്നാൾ ആഘോഷം ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ ജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സാന്ത്വന പരിചരണ രംഗത്തെ ശ്രദ്ധേയമായ സ്ഥാപനമായ കോഴിക്കോട് സിറ്റി പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ ജാഫർ ഓക്സിജൻ കോൺസെൻട്രേറ്റർ ഡോ. കെ ജി അലക്സാണ്ടറിൽ നിന്ന് ഏറ്റുവാങ്ങി. ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ടിന്റു മാത്യു, സുഗീത് എസ്, പ്രജിത്ത് പി എന്നിവർ നേതൃത്വം നൽകി