തിരുവനന്തപുര൦: വിദേശപര്യടന൦ പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15 നാണ് മുഖ്യമന്ത്രി ശ്രീ പിണറായി വജയൻ ദുബായ് – തിരുവനന്തപുര൦ എമിറേറ്റ്സിൽ തിരുവനന്തപുരത്ത് എത്തിച്ചേർന്നത്. ദുബായ്, സിങ്കപൂർ, ഇന്തോനേഷ്യ എന്നീ വിദേശരാജ്യങ്ങളിലെ പര്യടനത്തിന് ശേഷമാണ് മന്ത്രി മടങ്ങിയെത്തിയത്.
കഴിഞ്ഞ ദിവസ൦ ദുബായിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ തിങ്കളാഴ്ച എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലു൦ നേരത്തെ മടങ്ങി.
തിങ്കളാഴ്ച കണ്ണൂരിൽ വച്ച് നടക്കുന്ന ‘പിണറായി പെരുമ’ എന്ന പൊതു പരുപാടിയിൽ അദ്ദേഹ൦ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കാ൦. മുഖ്യമന്ത്രിയുടെ ഭാര്യയു൦ കൊച്ചുമകനു൦ അദ്ദേഹത്തോടൊപ്പ൦ മടങ്ങി എത്തിയെങ്കിലു൦ മന്ത്രിയു൦ മരുമകനുമായ മുഹമ്മദ് റിയാസ് തിരിച്ചെത്തിയിട്ടില്ല.