ലോസ് ആഞ്ജലീസ്: ജമൈക്കന്‍ അമേരിക്കന്‍ റെഗ്ഗി ആര്‍ട്ടിസ്റ്റ് ജോസഫ് മെര്‍സ മാര്‍ലി അന്തരിച്ചു. 31 വയസ്സായിരുന്നു. ലോക പ്രശസ്ത ജമൈക്കന്‍ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ ചെറുമകനും സ്റ്റീഫന്‍ മാര്‍ലിയുടെ മകനുമായിരുന്നു അദ്ദേഹം. ജോ മെര്‍സ എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹത്തെ സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചൊവ്വാഴ്ച അമേരിക്കയില്‍ വെച്ചായിരുന്നു വാഹനത്തില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ആസ്ത്മ അറ്റാക്കാണ് മരണകാരണം എന്നാണ് ലഭിക്കു്ന്ന വിവരം. ജീവിത കാലം മുഴുവന്‍ ആസ്ത്മ രോഗത്താല്‍ ജോ മേഴ്‌സ ബുദ്ധിമുട്ടിയിരുന്നതായി ഡെയ്ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
1991 ല്‍ ജമൈക്കയിലാണ് ജോ മേഴ്‌സയുടെ ജനനം. ബാല്യകാലം ജമൈക്കയില്‍ ചെലവഴിച്ചതിന് ശേഷം അമേരിക്കയിലെ ഫ്‌ലോറിഡയില്‍ കുടുംബസമേതം ജോ മേഴ്‌സ താമസം മാറി. മിയാമി കോളേജില്‍ സ്റ്റുഡിയോ എഞ്ചിനീയറിങ്ങ് പഠിക്കുന്നതിനിടെയാണ് സംഗീത്തില്‍ സജീവമാകുന്നത്. ഹര്‍ട്ടിങ്ങ് ഇന്‍സൈഡ്, കംഫര്‍ട്ടബിള്‍, എറ്റേണല്‍ തുടങ്ങിയവയാണ് ജോ മേഴ്‌സയുടെ സംഗീത ആല്‍ബങ്ങള്‍.
Story Highlights: Bob Marley’s grandson, Jo Mersa, dies at 31