തൃശ്ശൂര്‍: ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കൂര്‍ക്കഞ്ചേരി സ്വദേശി സനു ടി ഷാജു (28)ആണ് മരിച്ചത്. ഗുരുവായൂര്‍- പുനലൂര്‍ ട്രെയിനടിയില്‍പ്പെട്ടാണ് മരണം.
റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ നിന്നും ട്രെയിനില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ കാല്‍ തെന്നി ട്രാക്കിലേക്ക് വീണാണ് യുവാവ് മരിച്ചത്. അപകടം സംഭവിച്ച ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
STORY HIGHLIGHTS: Young man died while trying to board the train