ആലപ്പുഴ: കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ നാളത്തെ കേരള സന്ദർശനം റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് തീരുമാനമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം നാളെ രാഹുൽ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ചാവക്കാട്, കുന്നത്തൂർ , ആലപ്പുഴ എന്നിവിടിങ്ങളിലാണ് രാഹുൽ നാളെ പ്രചരണം നടത്താനിരുന്നത്. ഇതെല്ലാം റദ്ദാക്കി. ഇന്ന് ജാർഘണ്ഡിലെ ഇന്ത്യ സഖ്യ റാലിയില്‍ നിന്നും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഹുൽ വിട്ടുനിന്നിരുന്നു.