തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ ആരോപണം മാധ്യമ സൃഷ്ടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന പോളിറ്റ് ബ്യൂറോയില്‍ ഒരു ചര്‍ച്ചയും ഇല്ലെന്നും എം വി ഗോവിന്ദ്രന്‍ പറഞ്ഞു. വിവാദത്തില്‍ ആദ്യമായാണ് എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നത്. എകെജി ഭവനില്‍ ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച പിബി യോഗത്തിന്റെ അജണ്ടയില്‍ ജയരാജന്‍ വിഷയം ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇ പിക്കെതിരായ അന്വേഷണം സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാമെന്ന് പി ബി ഇന്നലെ അറിയിച്ചിരുന്നു. പിബി അനുമതിയോടെ ഇപിക്കെതിരെ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം വരാനാണ് സാധ്യത. പിബിയുടെ അനുമതി ഇപ്പോള്‍ ആവശ്യമില്ല. ആക്ഷേപം എഴുതിക്കിട്ടുമ്പോള്‍ അന്വേഷിക്കാന്‍ ധാരണയായിട്ടുണ്ട്. നടപടി വേണമെങ്കില്‍ മാത്രം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും നേതൃത്വം അറിയിച്ചിരുന്നു. ഇപിക്കെതിരായ അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിര്‍ണായകമാണ്.
പി ജയരാജന്റെ ആരോപണത്തില്‍ ഇ പി ജയരാജനും ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദം നിലനില്‍ക്കെ കണ്ണൂരില്‍ കെഎസ്ടിഎ പരിപാടിയ്‌ക്കെത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ഇ പിയോട് പ്രതികരണം തേടിയത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് ചെറു പുഞ്ചിരി മാത്രമായിരുന്നു ഇ പി ജയരാജന്റെ മറുപടി.
Story Highlights: allegation against Jayarajan is a media creation said mv govindan