ഓസ്ട്രേലിയയെ വിദ്യാഭ്യാസ വിസയ്ക്കായി സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. മാര്‍ച്ച് 23 മുതല്‍ വിസാ നിയമങ്ങള്‍ കടുപ്പിക്കുകയാണ് ഓസ്ട്രേലിയ.
ജെനുവിന് സ്റ്റുഡൻറ് പ്രസ്താവന, അക്കൗണ്ടില്‍ കാണിക്കേണ്ട തുക, ഭാഷപ്രാവീണ്യ വ്യവസ്ഥ എന്നിങ്ങനെ നിരവധി മാറ്റങ്ങളാണ് വരുക.
ഇനി മുതല്‍ ജെനുവിന് ടെംപററി എന്‍ട്രൻറ്(GTE) പ്രസ്താവനയ്ക്ക് പകരം ജെനുവിന് സ്റ്റുഡൻറ് (GS)എന്ന പ്രസ്താവനയാണ് സമര്‍പ്പിക്കേണ്ടത്. മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷത്തിലേക്ക് ടെംപററി ഗ്രാജുവേറ്റ് വിസയുടെ ഇംഗ്ലീഷ് പ്രാവിണ്യ ടെസ്റ്റിൻ്റെ കാലാവധി കുറച്ചു. വിസ അപേക്ഷയ്ക്ക് മുന്‍പ് തന്നെ ഇംഗ്ലീഷ് പ്രാവിണ്യ പരീക്ഷ ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത് എന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കണം. ഇനിമുതല്‍ അക്കൗണ്ടില്‍ കാണിക്കേണ്ടത് 24,505 ഡോളറാണ്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ് ഈ പുതിയ നിയമങ്ങള്‍.