അഡ്ലെയ്ഡ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആസ്ട്രേലിയയും ബ്രിട്ടനും ആഹ്വാനം ചെയ്തു. റഫയില്‍ ഇസ്രായേല്‍ ആക്രമണവുമായി നീങ്ങിയാല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് രണ്ട് രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്കി.
ഇരുരാജ്യങ്ങളും വെടിനിര്ത്തലിനുവേണ്ട സംയുക്ത പ്രസാതാവനയും പുറത്തിറക്കി.
ആസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗും പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്ലെസുമാണ് ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിച്ചത്. ചര്‍ച്ചയില്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിമാരായ ഡേവിഡ് കാമറൂണും ഗ്രാന്റ് ഷാപ്സിയും പങ്കെടുത്തു. അഡ്ലെയ്ഡില് വെച്ച് നടന്ന ചര്‍ച്ചയില്‍ ഗസ്സയിലെ മാനുഷിക പ്രതിസന്ധിയില്‍ ഇരുരാജ്യങ്ങളും ആശങ്ക അറിയിച്ചു.
ബോംബാക്രമണത്തില്‍ 14 ലക്ഷത്തിലധികം ഫലസ്തീനികള്‍ ഗസ്സയുടെ തെക്കേ അറ്റത്ത് അഭയം തേടിയപ്പോള്‍ അവിടെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആക്രമണം അഴിച്ചുവിട്ടതിനെ ചർച്ചയില്‍ ചൂണ്ടിക്കാട്ടി.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിർത്തുന്നതിന്റെയും ബന്ദികളെ മോചിപ്പിക്കേണ്ടതിന്റേയും സഹായം എത്തിക്കേണ്ടതിന്റേയും ആവശ്യകത ഇരുരാജ്യങ്ങളും അറിയിച്ചു. എന്നാല്‍ ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നിവയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ദോഹയില്‍ തുടരുകയാണ്.