പത്തനംതിട്ട: കോവിഡ് കാലത്തിനു ശേഷം തീർഥാടകരുടെ ഒഴുക്ക് വർദ്ധിച്ചതോടെ ശബരിമലയുടെ നടവരവ് വർധിച്ചു. 222 കോടി രൂപയാണ് നടവരവായി ശബരിമലയിൽ ലഭിച്ചത്. കൃത്യമായി ഇതുവരെ നട വരവായി ലഭിച്ചത് 222,98,70,250 രൂപയാണെന്നാണ് ദേവസ്വം വ്യക്തമാക്കുന്നത്.
കണക്കുകൾ പുറത്തുവരുന്നത് 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലകാലം നാളെ അവസാനിക്കാനിരിക്കെയാണ്. ഇതുവരെ 30 ലക്ഷം തീർഥാടകരാണ് ശബരിമലയിൽ അയ്യപ്പനെ ദർശിക്കാനെത്തിയതെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ അറിയിക്കുന്നത്. കാണിക്കയായി ലഭിച്ചത് 70 കോടി രൂപയുമാണെന്നാണ് കണക്ക്.
മണ്ഡലകാലം ആരംഭിച്ചത് മുതൽ ഭക്തരുടെ വൻ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഒരു ദിവസം തന്നെ ഒരുലക്ഷത്തിലധികം ഭക്തരാണ് ദർശനത്തിനായി എത്തിയത്. തിരക്ക് നിയന്ത്രിക്കാനായി ദർശനത്തിന് കുട്ടികൾക്കും വയോധികർക്കും പ്രത്യേക ക്യൂ ഹൈക്കോടതി ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
STORY HIGHLIGHTS: 222 crore rupees in sabarimala as revenue