ധാക്ക: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് ജയം. ആവേശകരമായ മത്സരത്തില്‍ മുന്നിട്ടു നിന്ന ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. മൂന്നാം ദിനത്തില്‍ 145 റണ്‍ ലക്ഷ്യമിട്ട് ഇറങ്ങിയെങ്കിലും ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍ മാത്രമേ നേടാനായിരുന്നുള്ളു. ഇന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് പരമ്പര ജയിക്കാന്‍ 100 റണ്‍സ് അത്യാവശ്യമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിലേ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായെങ്കിലും അശ്വിന്‍-അയ്യര്‍ സഖ്യത്തിന്റെ മിന്നും പ്രകടനത്തില്‍ ഇന്ത്യ തിളങ്ങി. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം ഇന്ത്യ നിലനിര്‍ത്തി.
സ്‌കോര്‍: ബംഗ്ലാദേശ്- 227-10, 231-10 ; ഇന്ത്യ- 314-10, 145-7
29 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ജയ്‌ദേവ് ഉനദ്കട്ടും ഋഷഭ് പന്തും അക്‌സര്‍ പട്ടേലും പട്ടേലും പുറത്തായപ്പോള്‍ രവിചന്ദ്രന്‍ അശ്വിനും ശ്രേയസ് അയ്യരും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 62 പന്തില്‍ 42 റണ്‍സുമായി അശ്വിനും 46 പന്തില്‍ 26 റണ്‍സുമായി ശ്രേയസ് അയ്യരും പുറത്താകാതെ നിന്നു. 16 പന്തില്‍ 13 റണ്‍സ് എടുത്താണ് ഉനദ്കട്ട് ആദ്യം പുറത്താകുന്നത്. ഋഷഭ് പന്ത് 13 പന്തില്‍ ഒമ്പത് റണ്‍സും അക്‌സര്‍ പട്ടേല്‍ 69 പന്തില്‍ 34 റണ്‍സും എടുത്തു.
താല്‍ക്കാലിക ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (രണ്ട്), ചേതേശ്വര്‍ പൂജാര(ആറ്), ശുഭ്മന്‍ ഗില്‍(ഏഴ്), വിരാട് കോഹ്‌ലി(ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു മറ്റു താരങ്ങള്‍. അഞ്ച് വിക്കറ്റുമായി ബംഗ്ലാദേശിന്റെ മെഹെദി ഹസന്‍ മിറാസ് ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിച്ചു. ശാക്കിബുല്‍ ഹസന്‍ രണ്ട് വിക്കറ്റും നേടി. ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജും അശ്വിനും രണ്ട് വീതം വിക്കറ്റും നേടി. ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെ 188 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്.
Story highlights: India vs Bangladesh second test: India beat Bangladesh by three wickets