ന്യൂഡല്‍ഹി: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യ കൊലപാതകമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കൂപ്പര്‍ ആശുപത്രി ജീവനക്കാരന്റെ വാദം പൊളിയുന്നു. മുംബൈ കൂപ്പര്‍ ആശുപത്രി മോര്‍ച്ചറി ജീവനക്കാരനായ രൂപ്കുമാര്‍ ഷാ സുഷാന്തിന്റെ മരണം കൊലപാതകമാണെന്ന് അവകാശപ്പെട്ടിരുന്നു. സുശാന്ത് സിങ് രാജ്പുതിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് അവകാശപ്പെടുന്ന ഷായുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്‍ഡ്യ ടുഡേ നടത്തിയ അന്വേഷണത്തില്‍ രൂപ്കുമാര്‍ ഷാ പോസ്റ്റ്മോര്‍ട്ടത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന ജീവനക്കാരല്ല എന്ന് കണ്ടെത്തി.
2020 ജൂണിലായിരുന്നു സുശാന്ത് സിങ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെ ആത്മഹത്യ കൊലപാതകമാണെന്ന് വീട്ടുകാരും സംശയിച്ചിരുന്നു. തുടര്‍ന്ന് രാജ്പുതിന്റെ പെണ്‍സുഹൃത്തായ റിയ ചക്രബര്‍ത്തിക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച് കേസ് തളളുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ നടന്റെ ആത്മഹത്യ കൊലപാതകമാണെന്ന് അവകാശപ്പെട്ട് രൂപ്കുമാര്‍ ഷാ ഉന്നയിച്ച വീഡിയോ വൈറലായിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടത്തിയ സംഘത്തിന്റെ ഭാഗമായി താന്‍ ഉണ്ടായിരുന്നു എന്നും എസ്എസ്ആറിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമായിരുന്നു എന്ന വാദമാണ് ഷാ മുന്നോട്ട് വെച്ചത്. ഇന്ത്യ ടുഡേ നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരന് പോസ്റ്റ് മോര്‍ട്ടം സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന ആളല്ല എന്ന് കണ്ടെത്തുകയായിരുന്നു. ഇന്ത്യ ടുഡേ ടീമിന്റെ തലവനായ ഡോക്ടര്‍ സച്ചിന് സോനാംനെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
‘സുശാന്ത് സിങ് രാജ്പുത് അന്തരിച്ച ദിവസം തന്നെ ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങളാണ് കൂപ്പര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ലഭിച്ചത്. ആ അഞ്ച് മൃതദേഹങ്ങളില്‍ ഒന്ന് ഒരു വിഐപി ബോഡി ആയിരുന്നു.പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പോയപ്പോള്‍ അത് സുശാന്തിന്റേതാണെന്നും ശരീരത്തില്‍ നിരവധി പാടുകളും കഴുത്തില്‍ രണ്ട് മൂന്ന് അടയാളങ്ങളും ഉണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കി, പോസ്റ്റ്മോര്‍ട്ടം വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടേണ്ടതായിരുന്നു, എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ബോഡിയുടെ ചിത്രങ്ങള്‍ മാത്രം എടുത്താല്‍ മതിയെന്നാണ് ഞങ്ങളോട് നിര്‍ദേശിച്ചത്,’ എന്നായിരുന്നു രൂപ്കുമാര്‍ ഷാ പറഞ്ഞത്.
Story Highlights: The argument that Sushant Singh Rajput’s was a murder has fallen apart