ന്യൂഡൽഹി: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വികെ ബാലി (77) അന്തരിച്ചു. ഛണ്ഡീഗഡിലെ വസതിയിലായിരുന്നു ബാലിയുടെ അന്ത്യം.
വിഭജനത്തിനു ശേഷം പാകിസ്ഥാനില്‍നിന്നു കുടിയേറിയ ബാലി 1991ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ജഡ്ജിയായി. തുടർന്ന് 2007 ൽ ചീഫ് ജസ്റ്റിസ് ആയി കേരള ഹൈകോടതിയിൽ നിന്ന് വിരമിച്ചു. 2012 വരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ആയിരുന്നു. പഞ്ചാബ്- ഹരിയാന, രാജസ്ഥാന്‍ എന്നീ ഹൈക്കോടതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരുന്ന കാലത്ത് അദ്ദേഹം ഒരു മികച്ച കായികതാരമായിരുന്നു. തുടർന്ന് കോളേജ്, യൂണിവേഴ്സിറ്റി ടീമുകളെ നയിക്കുകയും ചെയ്തിരുന്നു.
ഭാര്യ കുസും ബാലി, മകൾ ചാരു ബാലി ഹരിയാന പൊലീസ് ഉദ്യോഗസ്ഥ, മുതിർന്ന മകൻ പുനീത് ബാലി ഹരിയാന ഹൈക്കോടതി അഭിഭാഷകൻ, മരുമകൻ സന്ദീപ് ഖിർവാർ ഐപിഎസ് ഉദ്യോഗസ്ഥൻ.
STORY HIGHLIGHTS: former cheif justice v k bali passes away