അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിനടുത്ത് ആയുധങ്ങളുമായി എത്തിയ പാകിസ്ഥാന് മത്സ്യബന്ധനബോട്ട് പിടിയിലായി. ‘അല്‍ സഹോലി’ എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ അറസ്റ്റ് ചെയ്തു. 300 കോടി രൂപ വരുന്ന 40 കിലോ ലഹരിമരുന്നും ആറ് പിസ്റ്റളും ഉള്‍പ്പെടെയുള്ള ആയുധ സാമഗ്രികളാണ് ബോട്ടില്‍ നിന്നും കണ്ടെത്തിയത്.
@IndiaCoastGuard in joint ops with ATS #Gujarat, apprehended #Pakistani Fishing Boat Al Soheli with 10 crew in Indian waters. During rummaging Arms, ammunition & approx 40 Kgs #narcotics worth Rs 300 cr found concealed. Boat being brought to #Okha for further investigation. pic.twitter.com/3YwzKne6bQ
— Indian Coast Guard (@IndiaCoastGuard) December 26, 2022
പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണ് ബോട്ട് എത്തിയതെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. പ്രതിരോധ വൃത്തങ്ങളാണ് ഈ കാര്യം അറിയിച്ചത്. ബോട്ടും കസ്റ്റഡിയില്‍ ആയവരേയും ഒഖ തുറമുഖത്തേക്ക് കൂടുതല്‍ പരിശോധനയ്ക്കായി കൊണ്ട്പോയി.
കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡും ചേര്‍ന്ന് നടത്തുന്ന ഏഴാമത്തെ ഓപ്പറേഷനാണിത്. ലഹരി മരുന്നിനെ കൂടാതെ ആയുധങ്ങള്‍ ലഭിക്കുന്നത് ഇതാദ്യമായാണ് എന്നാണ് കോസ്റ്റ് ഗാര്‍ഡ് പറയുന്നത്. കഴിഞ്ഞ 18 മാസത്തിനിടെ 1,930 കോടി രൂപ വിലമതിക്കുന്ന 346 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയതായും 44 പാകിസ്ഥാന്, ഏഴ് ഇറാനിയന്‍ പൗരന്മാരെ പിടികൂടിയതായും ഗാര്‍ഡ് വ്യക്തമാക്കി.
Story Highlights: Pakistani boat with drugs worth 300 crores seized off Gujarat coast