ഇന്ത്യയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ. മികച്ച ആത്മവിശ്വാസത്തോടെ എല്ലാ മേഖലകളിലും മുന്നേറുന്ന ഇന്ത്യയെ ആണ് ഇന്ന് നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയ അതിനെ സ്വാഗതം ചെയ്യുന്നു.
വരും വർഷങ്ങളിലും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ മികച്ച സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്വാഡ് സഖ്യത്തിലെ ഉദ്യോഗസ്ഥർക്കിടയിൽ മീറ്റിംഗുകളും കൂടിക്കാഴ്ചകളും നടക്കാറുണ്ട്. കഴിഞ്ഞ നാല് അഞ്ച് വർഷത്തിനിടയിൽ ക്വാഡ് സഖ്യത്തിലുണ്ടായ വികസനം എന്ന് പറയുന്നത് തന്നെ നാടകീയമായി തോന്നാമെന്നും ഫിലിപ്പ് ഗ്രീൻ പറയുന്നു.
അതേസമയം ഓസ്ട്രേലിയയിൽ ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ നടന്ന ഖാലിസ്ഥാൻ പ്രതിഷേധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ” സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഓസ്ട്രേലിയ മാനിക്കുന്നു. അതോടൊപ്പം തന്നെ ഇന്ത്യയിലെ നയതന്ത്രജ്ഞരുടേയും മിഷനുകളുടേയും സുരക്ഷയും ഞങ്ങളുടെ പ്രധാന വിഷയം തന്നെയാണ്. അതുകൊണ്ട് തന്നെ അതിൽ ഓസ്ട്രേലിയ വിട്ടുവീഴ്ച്ചയക്ക് തയ്യാറാകില്ലെന്നും” ഫിലിപ്പ് ഗ്രീൻ വിശദമാക്കി.