സിഡ്നി: രാഷ്ട്രീയം ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്കു കടക്കാൻ ഒരുങ്ങി ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. അടുത്തമാസം എം.പി സ്ഥാനം രാജിവെക്കും. ചൊവ്വാഴ്ചയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2007-ൽ പാർലമെന്റിലെത്തിയ മോറിസൺ ലിബറൽ പാർട്ടിയംഗമാണ്. 2018-’22 കാലത്ത് പ്രധാനമന്ത്രിയായിരുന്നു. ഓസ്ട്രേലിയയെ ദുരിതത്തിലാക്കിയ കാട്ടുതീക്കാലത്തും കോവിഡ് സമയത്തും മോറിസണായിരുന്നു പ്രധാനമന്ത്രി. ഫ്രാൻസുമായുണ്ടാക്കിയ ആണവമുങ്ങിക്കപ്പൽ കരാർ റദ്ദാക്കി, യു.എസും ബ്രിട്ടനുമായി ഉടമ്പടിയുണ്ടാക്കിയതും ഇദ്ദേഹമാണ്.